ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും; മന്ത്രി വി ശിവൻകുട്ടി

ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ അധിക സീറ്റ് പ്രതിസന്ധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണ്,ഇതുമായിബന്ധപെട്ട ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ചില പ്രശനങ്ങൾ നിലനിൽക്കുന്നത് മലബാറിലാണ്… മലബാറിലെ സീറ്റുകളുടെ
കണക്കുകൾ എടുത്ത് വരികയാണെന്നും മന്ത്രി വിശദമാക്കി.

Also Read: രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തി; ദില്ലി പൊലീസുകാരന് സസ്പെന്‍ഷന്‍

അതേസമയം, സംസ്ഥാനത്ത് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കും. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാനാണ് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ നൽകിയിരിക്കുന്നത്.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഏകജാലക സംവിധാനം വഴി ഇതുവരെ നടന്ന അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ജൂലൈ 20 വരെയാണ് സമയം നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ തന്നെ പ്രവേശനം സാധ്യമാവും. ജുലൈ 25 വൈകുന്നേരം നാല് മണി വരെ പ്രവേശനം നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. ഇതിന് ശേഷമുള്ള മറ്റ് അലോട്ട്മെന്റുകളുടെ വിവരങ്ങള്‍ ജൂലൈ 27ന് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Also Read: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News