‘എന്റെ കേരളം നവകേരളം’ എന്ന വിഷയത്തിലെ വിദ്യാര്‍ത്ഥിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നു. VJ PALLI സ്‌കൂളിലെ മുഹമ്മദ് ഇയാസാണ് പ്രസംഗ കലയിലെ വേറിട്ട ശൈലി കൊണ്ട് ശ്രദ്ധേയനാകുന്നത്. പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് ‘എന്റെ കേരളം നവകേരളം’ എന്ന വിഷയത്തില്‍ ആരെയും അമ്പരിപ്പിക്കും വിധമുള്ള കൊച്ചുമിടുക്കന്റെ പ്രസംഗം. മത്സരത്തില്‍ ഇയാസ് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
READ ALSO:ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
“ഒട്ടേറെ സവിശേഷതകള്‍ ഒരുമിച്ച് സമ്മേളിച്ചതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നത്. എല്ലാ രീതിയിലും ആശ്വാസത്തിന്റെ തുരുത്താണ് കേരളം. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസന നയം നടപ്പാക്കാനും ആ വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കാനും കേരളത്തിന് കഴിഞ്ഞു. കേരളം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചത്…” -തുടങ്ങി പ്രസംഗം പുരോഗമിക്കുന്നു.
READ ALSO:“നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്
മത്സരത്തിനൊടുവില്‍ പ്രസംഗ വേദിയിലെ ജഡ്ജസിന്റെ പ്രത്യേക പരാമര്‍ശവും ഇയാസിന് ലഭിച്ചു. പ്രസംഗം വൈറലായതോടെ നിരവധി പേരാണ് ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here