സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളെന്‍കൊല്ലിയിലെ ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസിന്റെയും പത്താം ക്ലാസുകാരന്‍ ആല്‍ബിന്‍ ബില്‍ജിയുടെയും വീഡിയോയാണ് മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ALSO READ:സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക്; പാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ

‘ഫാലിമി’ എന്ന ചിത്രത്തിലെ ‘കളിയൂഞ്ഞാലിലെ…’ എന്ന പാട്ടിന് സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഹിറ്റ് പാട്ടിനാണ് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചിരിക്കുന്നത്. നമ്മുടെ സ്‌കൂളില്‍ നിന്ന് ഒരു വൈറല്‍ വീഡിയോ ടേക്ക് ഓഫ് ചെയ്യുകയാണെന്നും മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ALSO READ:മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ചേര്‍ന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകള്‍ ദേശീയതലത്തില്‍ വരെ വൈറലായതാണ്.
ഇതാ നമ്മുടെ സ്‌കൂളില്‍ നിന്ന് ഒരു വൈറല്‍ വീഡിയോ ടേക്ക് ഓഫ് ചെയ്യുകയാണ്.
വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളെന്‍കൊല്ലിയിലെ ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്‌ളാസുകാരന്‍ ആല്‍ബിന്‍ ബില്‍ജിയും.
എന്നാല്‍ തുടങ്ങുവല്ലേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News