പത്തനംതിട്ടയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥി. മൗണ്ട് സിയോണ്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയാണ് വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്.
മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി അശ്വിനാണ് കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്നത്. ഹാജര്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് അശ്വിൻ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കുന്നത്. വിദ്യാര്‍ഥിയെ ഒടുവില്‍ അഗ്നിശമന സേന അനുയയിപ്പിച്ച് താഴെയിറക്കി.
അതേസമയം, ആലുവയില്‍ വയോധിക ഫ്ലാറ്റിന് മുകളില്‍ നിന്നും ചാടി മരിച്ചു. ആലുവ ബാങ്ക് കവലയിലെ ബിവറേജ് ഷോപ്പിനു സമീപം അമിറ്റി ഫ്ളാറ്റില്‍ താമസിക്കുന്ന 71 വയസ്സുള്ള ശാന്തമണിയമ്മ ആണ് മരിച്ചത്. ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇവര്‍ ചാടിയത്. രാവിലെ അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റിലെ പതിനൊന്നാം നിലയില്‍ താമസിക്കുന്ന ഇവര്‍ ആഭരണങ്ങള്‍ ഫ്ളാറ്റില്‍ അഴിച്ചു വച്ചിരുന്നു. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here