മഹാരാജാസ് കോളേജ് കേസ്; 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 21 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകാൻ അല്ലാതെ ഇവർക്ക് കോളേജിൽ പ്രവേശിക്കാനാകില്ല. 13 കെഎസ്‌യു, ഫ്രറ്റേർണിറ്റി പ്രവർത്തകരെയാണ് സസ്പെന്റ് ചെയ്തത്‌. 8 എസ്‌ എഫ് ഐ പ്രവർത്തകർക്കും സസ്പെൻഷൻ.

Also Read: സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്‌ഘാടനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ ആക്രമിച്ചതായിരുന്നു സംഘർഷ കാരണം. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. കെ എസ് യു – ഫ്രറ്റേർണിറ്റി പ്രവർത്തകരാണ് അക്രമം നടത്തിയത്.

Also Read: ഗ്യാന്‍വാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

അതേസമയം, എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്കും ഒരധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഭാവിയില്‍ കോളേജില്‍ ഇത്തരം സംഘര്‍ഷസാഹചര്യം ഉരുത്തിരിയാന്‍ ഇടവരുന്നത് ഒഴിവാക്കാന്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News