പ്രതിഷേധം അവസാനിപ്പിച്ച് തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കോളേജില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്‍കിയതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.

ALSO READ:കേരളത്തിന്റെ വൈജ്ഞാനിക മേഖലയ്ക്ക് കരുത്ത് പകർന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നാലാം വർഷത്തിലേക്ക്

കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി മുപ്പതോളം വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെയാണ് കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്.

ALSO READ:ജാതി അധിക്ഷേപം; സാബു ജേക്കബിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കുട്ടികള്‍ നിലയുറപ്പിച്ചതിന് താഴെയായി അഗ്‌നിശമന സേന വല വിരിച്ചിരുന്നു. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ റാഗിംഗ് കേസില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News