തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. മലപ്പുറം താനൂർ സ്വദേശി 25 വയസ്സുള്ള യഹിയയെ ആണ് കാണാതായത്. വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ഡാമിന് സമീപം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ. യഹിയ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാൻ ഇറങ്ങിയത്. എറണാകുളത്ത് വിദ്യാർത്ഥികളായ ഇവർ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺ ഷിപ്പിനായി വന്നതായിരുന്നു.

Also Read: ‘നന്നായി പന്തുകളിക്കുന്നതിനും എന്റെ മകനായി പിറന്നതിനും നന്ദി’: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്ത് പിടിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ സ്കൂബ ഡൈവേഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. സംഭവമറിഞ്ഞ് റവന്യൂ മന്ത്രി കെ രാജനും ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read: സംസ്ഥാനത്തെ കനത്ത ചൂടില്‍ വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here