മോദിയെ പുകഴ്ത്തി, വി മുരളീധരനെ കൂവി വിളിച്ച് വിദ്യാർഥികൾ

കാസർക്കോട് കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കൂവി വിളിച്ച് വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർഥികൾ കൂവി വിളിച്ചത്.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചു. പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത്‌ എന്നിവയിലൂടെ നിരന്തരമായി വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്‌. യുവാക്കൾക്ക്‌ വെല്ലുവിളികൾ നേരിടാൻ പ്രധാനമന്ത്രി ധൈര്യം പകരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇതിന്‌ പിന്നാലെയാണ്‌ വിദ്യാർഥികൾ കൂവിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News