ഊട്ടിക്ക് പോകാനിറങ്ങി ട്രെയിൻ കയറിയ വിദ്യാർത്ഥികളെ റെയിൽവെ പൊലീസ് കണ്ണൂരിൽ ഇറക്കി

സ്വന്തം ലേഖകൻ

കൊല്ലത്ത് എസ്എസ്എൽഎസി പരീക്ഷ കഴിഞ്ഞ് കാണാതായ 5 വിദ്യാർത്ഥികളെ ഊട്ടിയിലേക്കുള്ള യാത്രക്കിടെ നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിൽ നിന്ന് റെയിൽവേ പൊലീസ് കണ്ടെത്തി.

2500 രൂപയുമായാണ് 5 വിദ്യാർത്ഥികളാണ് ഊട്ടിയിലേക്ക് പോകാനായി കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തത്.

ഇതിനിടെ ചാത്തന്നൂർ പൊലീസിൽ നിന്നുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് റയിൽവെ പൊലീസ് നടത്തിയ തെരച്ചിലിലാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.

കണ്ണൂരിൽ വെച്ച് ട്രയിനിൽ നിന്ന് ഇറക്കിയ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here