എല്ലാരും അങ്ങനെ കാമുകീ കാമുകന്മാരെ മാത്രം നോക്കി നടക്കുന്നവരാണ് അല്ലെ. ചിലർക്ക് ലവറെക്കാളും ഇഷ്ടവും അടുപ്പവും ചങ്കുകളോടായിരിക്കും. എന്നാൽ നമ്മൾ പ്രണയിക്കുന്നയാളോടാണോ സുഹൃത്തിനോടാണ് നമ്മുടെ തലച്ചോറിന് ഏറ്റവും അടുപ്പം എന്ന് ചിന്തിച്ചിട്ടുണ്ടോ..? അത് കണ്ടുപിടിക്കാനായി ചില പഠനങ്ങളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. വിദ്യാർത്ഥികളായ 25 കമിതാക്കളെയും 25 ജോഡി സൃഹൃത്തുക്കളെയും വച്ച് നടത്തിയ പഠനമാണ് തലച്ചോറിന് മനുഷ്യരോടുള്ള അടുപ്പം വ്യക്തമാക്കിയത്.
Also Read: പാലക്കാട് സഖി കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി
വൈകാരികമായ വീഡിയോകൾ കാണുമ്പോഴും കാര്യങ്ങൾ വായിക്കുമ്പോഴും അവരുടെ മനസിലുണ്ടാകുന്ന വികാരത്തെ ഇ ഇ ജി ഹൈപ്പർസ്‌കാനിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. രണ്ട് ജോഡികളുടെയും തലച്ചോറിലെ സിഗ്നലുകൾ ഒരേ സമയത്ത് റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിൽ നിന്ന് കൂടുതൽ വൈകാരിക അടുപ്പം പ്രണയിക്കുന്നവർ തമ്മിലാണെന്ന് കണ്ടെത്തുകയായിരുന്നു. വിഷമം, ദേഷ്യം പോലുള്ള വികാരങ്ങൾ പ്രണയിക്കുന്നവർ തമ്മിൽ കൂടുതൽ വൈകാരിക ബന്ധം ഉണ്ടാക്കുന്നു.
പ്രണയബന്ധങ്ങൾക്കിടയിൽ കൂടുതൽ വൈകാരിക ബന്ധം സ്ഥാപിക്കുന്നതിൽ നെഗറ്റീവ് വികാരങ്ങൾ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മുൻപ് തന്നെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒരു പ്രണയബന്ധത്തിൽ പതിവാണ്. എന്നാൽ അതിനെ നിയന്ത്രിക്കാനും പരിഹരിക്കാനുമുള്ള കഴിവ് ഒരു പ്രണയബന്ധത്തെ സുദീര്ഘവും ദൃഢവുമാക്കുന്നു എന്നും പഠനങ്ങൾ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here