കാൻസർ ബാധിക്കുന്നവരിൽ കുടുതലും അമ്പതു വയസ്സിൽ താഴെയുള്ളവരെന്ന് പഠനം

അമ്പതുവയസ്സിൽ താഴെയുള്ള പ്രായക്കാരിൽ കാൻസർ വർധിക്കുന്നതായി പഠന റിപ്പോർട്ട്. ആ​ഗോളതലത്തിൽ 80% വർധനവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിലാണ് ഈ കുതിപ്പുണ്ടായിരിക്കുന്നത്. സ്കോട്ട്ലൻഡിലെ എഡിൻബർ​ഗ് സർവകലാശാലയിലും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലും നടത്തിയ ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങൾ കേന്ദ്രീകരിച്ച് 29 ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം നടത്തിയത്. പഠനങ്ങൾ പ്രകാരം സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവ്. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ കണ്ടെത്തി.

ALSO READ: ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി; ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

1990-2019 കാലയളവിൽ അർബുദനിരക്കുകളിൽ വൻ വർധനവാണ് വന്നിരിക്കുന്നത്.അതേസമയം ലിവർ കാൻസറുകളിൽ 2.88 ശതമാനം കുറവ് വന്നിട്ടുണ്ട് .ജനിതക ഘടകങ്ങൾ ഒരു പ്രധാന ഘടകമാണെങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോ​ഗം കാൻസർ വർധനവിന് കാരണമാകുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോ​ഗക്കുറവും ഒരു പ്രധാന കാരണമായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു . അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോ​ഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവർ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നെന്നും ​ഗവേഷകർ വ്യക്തമാക്കി.

ALSO READ:ഞെട്ടിക്കുന്ന ഗെറ്റപ്പിൽ മമ്മൂട്ടി ; ആ പകുതിയുടെ പൂർണ രൂപം ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News