യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക പേരും. യാത്രയ്ക്ക് ബസും കാറുമൊക്കെ തെരഞ്ഞെടുക്കുന്നവരും അനവധിയാണ്. എന്നാൽ യാത്രകൾക്കായി സൈക്കിൾ ആയാലോ? അതിനെപ്പറ്റി ഒരു പക്ഷെ ആരും ചിന്തിച്ച് കാണില്ല അല്ലെ. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുമ്പോൾ ബസും ഓട്ടോയുമൊക്കെ പിടിച്ച് പൈസ കളയുന്നതിന് പകരം ഇനി സ്വന്തായി സൈക്കിൾ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ALSO READ: പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി
സൈക്കിളിങ് ചെയ്യുന്നവർക്ക് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ നേരിടുന്നത് കുറവായിരിക്കും. ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെർമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അഞ്ച് വർഷം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടത്തലിലേക്കെത്തിയത്. 16 നും 74 നുമിടയിൽ പ്രായമായ 3,78,253 ആളുകളിലാണ് പഠനം നടത്തിയത്. സ്ഥിരമായി സൈക്കിളിൽ യാത്ര ചെയ്യുന്നവരിൽ മാനസികാരോഗ്യം മെച്ചപ്പെടുന്നതായും വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായും പഠനത്തിൽ പറയുന്നു. ഒപ്പം എമിഷൻ, ഗതാഗതക്കുരുക്ക്, വായു മലിനീകരണം തുടങ്ങിയവ കുറയ്ക്കാനും സൈക്കിളിങ് സഹായിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ALSO READ: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗി സൗഹൃദ കേന്ദ്രവുമായി കേരള എന്‍ജിഒ യൂണിയന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here