വിദേശ പഠനമാണോ ലക്‌ഷ്യം? ; എങ്കിൽ നിങ്ങളെ ജർമനി വിളിക്കുന്നു

വിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പ് നടത്താൻ ഒരുങ്ങി ജർമനി. വിദേശ പഠനത്തിനായി നമ്മൾ പല രാജ്യങ്ങളെയും പരിഗണിക്കുമ്പോൾ, അത്ര പരിഗണന നൽകാത്ത രാജ്യമാണ് ജർമനി. എന്നാൽ ജർമനി മുന്നോട്ട് വെയ്ക്കുന്ന പഠന അവസരങ്ങളെക്കുറിച്ച് പലർക്കും വേണ്ടത്ര ധാരണ ഇല്ല എന്നതാണ് സത്യം. സമ്പദ് വ്യവസ്ഥയിൽ വന്ന മാറ്റം ജർമനിയെ യൂറോപ്പിലെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ്. 2024 ജൂലൈ 24നു നിലവിൽ വന്ന നിയമപ്രകാരം കഴിവുള്ളവർക്ക് നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ : കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്

അഞ്ചു വർഷം നിയമപരമായി ജർമനിയിൽ കഴിയുകയും, ഒപ്പം ജർമൻ ഭാഷയിൽ നൈപുണ്യവുമുണ്ടെങ്കിൽ നേരിട്ടു ജർമൻ പൗരത്വത്തിനു അപേക്ഷിക്കാൻ കഴിയും. ജർമ്മനിയിൽ പ്രവർത്തിക്കുന്ന 323 പബ്ലിക് യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികൾക്കായി ലോകോത്തര കോഴ്സുകളും ഒരുക്കിയിട്ടുണ്ട്. പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഒന്നാം സ്ഥാനമുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക്കിനെ ഒഴിച്ച് നിർത്തിയാൽ ബാക്കി 322 പബ്ലിക് യൂണിവേഴ്സിറ്റികളിലും ട്യൂഷൻ ഫീസില്ലാതെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ അവസരവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News