ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ ജീവിതിത്തിന്റെ നാനാ തുറകളിലും അത്യാവശഘടകമായി മാറിയിരിക്കുകയാണ്. എല്ലാ മേഖലയിലും എഐയുടെ കടന്നുകയറ്റവും ഉപയോഗവും വർധിച്ചിരിക്കുകയാണ്. എന്നാൽ എഐയെ അമിതമായി ആശ്രയിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഉണ്ട്, എന്നാണ് ഈ ചോദ്യത്തിന്റെ ഉത്തരം എഐയെ അമിതമായി നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കായി ആശ്രയിച്ചാൽ വിമര്‍ശനാത്മക ചിന്താശേഷി കുറയും എന്നാണ് കണ്ടെത്തൽ.
സൊസൈറ്റീസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ‘എഐ ടൂള്‍സ് ഇന്‍ സൊസൈറ്റി: ഇംപാക്ട്‌സ് ഓണ്‍ കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ക്രിട്ടിക്കല്‍ തിങ്കിങ്’ എന്ന പഠനത്തിലാണ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ച ഉപയോഗം വിദ്യാര്‍ഥികളുടെ വിമര്‍ശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
Also Read: കൂടുതൽ ഉപയോക്താക്കളിലേക്ക്; ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയിലും
17 വയസിന് മുകളില്‍ പ്രായമുള്ള ആളുകളിൽ നടത്തിയ വിശകലനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പഠനം നടത്തിയ എസ്ബിഎസ് സ്വിസ് ബിസിനസ് സ്‌കൂളിലെ മൈക്കല്‍ ഗെര്‍ലിച്ച് എത്തിയത്. യുകെയിലെ വിദ്യാർഥികളെയാണ് മൈക്കല്‍ ഗെര്‍ലിച്ച് വിശകലനം ചെയ്തത്.
‘കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ്’ വ്യക്തികൾ അവരുടെ കാര്യങ്ങൾ ഓർത്തെടുക്കുന്നതും പ്രശ്നപരിഹാരം കണ്ടെത്തുന്നതും സ്വയം ചെയ്യുന്നതിന് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആശ്രയിക്കുന്നതിനെ പറയുന്ന പേരാണ് ഇത്. എഐയെ അമിതമായി ആശ്രയിക്കുന്നതിനാൽ പുതിയ തലമുറയിൽ കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് സംഭവിക്കുന്നുവെന്നും ഇത് വിമര്‍ശനാത്മക ചിന്തയെ വിപരീത ദിശയിൽ സ്വാധീനിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
Also Read: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ; എംബിഇസെഡ്-സാറ്റിന്റെ വിക്ഷേപണം വിജയം
പുതിയ തലമുറയേയും, മുതിര്‍ന്ന തലമുറയേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ള്‍ എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളില്‍ വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുറവാണ്. 17 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍, 26 മുതല്‍ 45 വയസുവരെയുള്ളവര്‍, 46 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനം നടത്തിയത്.
പഠനം നടത്തുന്നതിനായി എഐ ടൂള്‍ ഉപയോഗം, കൊഗ്നിറ്റീവ് ഓഫ്‌ലോഡിങ് താല്‍പര്യം, വിമര്‍ശനാത്മക ചിന്താശേഷി എന്നിവ അളക്കുന്ന ചോദ്യാവലി നൽകുകയും, ചിലയാളുകളുമായി നേരിട്ട് അഭിമുഖം നടത്തുകയും ചെയ്താണ് വിവരശേഖരണം നടത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നും അത്തരത്തിലുള്ള പഠനങ്ങൾ നടത്തപ്പെടണമെന്നും മൈക്കല്‍ ഗെര്‍ലിച്ച് പറയുന്നു. അതോടൊപ്പം തന്നെ പുത്തൻ സാങ്കേതിക വിദ്യകൾ വൈജ്ഞാനിക കഴിവുകളെ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൈക്കല്‍ ഗെര്‍ലിച്ച് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here