ശസ്ത്രക്രിയക്ക് ശേഷം പാട്ടു കേൾക്കുന്നത് നല്ലതെന്ന് പഠനം. പാട്ടുകേള്‍ക്കുമ്പോള്‍ കോര്‍ട്ടിസോള്‍ അളവിലുണ്ടാകുന്ന കുറവ് രോഗികളുടെ അതിജീവനത്തിന് സഹായകമായേക്കുമെന്നാണ് അമേരിക്കന്‍ കോളേജ് ഓഫ് സര്‍ജന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം മയക്കം വിട്ടുണരുന്ന രോഗിക്ക് അമിതമായ ഭയം നേരിടാൻ സാധ്യതയുണ്ട്. തന്റെ ചുരുട്ടുപാടുകളെക്കുറിച്ചുള്ള ആകുലതകളും ഉണ്ടായേക്കാം.
എന്നാൽ മയക്കത്തില്‍ നിന്നുണരുന്ന ഒരു രോഗിക്ക് യഥാര്‍ത്ഥ്യത്തിലേക്കുള്ള മാറ്റത്തിനെ അംഗീകരിക്കാന്‍ പാട്ടുകൾ സഹായിക്കും. കാലിഫോര്‍ണിയ നോര്‍ത്ത്‌സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ സര്‍ജറി വിഭാഗം പ്രൊഫസറായ എല്‍ഡോ ഫ്രിസ പറയുന്നു. ശസ്ത്രക്രിയക്കു ശേഷമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ നിര്‍ദേശിക്കാറുള്ള മറ്റു തെറാപ്പികൾക്ക് ശരീരത്തിന്റെ ചലനം അനിവാര്യമാണ്.
ശത്രക്രിയക്കു ശേഷം ഉടന്‍ തന്നെ പാട്ടുകേൾക്കുമ്പോൾ അത് ശാരീരികവും, മാനസികവുമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും, ടെൻഷൻ ഇല്ലാതാക്കാനും വളരെയധികം സഹായിക്കുന്നു. പാട്ടിന് മനുഷ്യര്‍ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് ആയിരത്തലേറെ പഠനങ്ങളും 35-ഓളം ഗവേഷണ റിപ്പോര്‍ട്ടുകളും വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ശസ്ത്രക്രിയക്കു ശേഷമുള്ള വേദന കുറക്കാൻ സഹായിക്കുന്ന വേദനസംഹാരിയുടെ അളവുകുറക്കാൻപാട്ടുകേൾക്കുന്നതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു. രോഗികൾക്ക് വേദന ഇല്ലെന്നല്ല, എന്നാൽ ഇവർക്ക് അനുഭവപ്പെടുന്ന വേദന കുറവായി തോന്നുന്നതാണ്. ഇത് പ്രാധാനമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ഷെഹ്‌സൈബ് റായിസ് പറഞ്ഞു.
ശ്രദ്ധിക്കുക… ഈ ആർട്ടിക്കിൾ വിവരങ്ങൾ കൈമാറുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും, അസ്വസ്ഥതകൾക്കും തീർച്ചയായും വൈദ്യസഹായം തേടുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here