റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായുള്ള പഠന കിറ്റ് കൈമാറി മലപ്പുറം ജില്ല പൊതു വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും തയാറാക്കിയ 668 പഠന കിറ്റാണ് വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കൈമാറിയത്.
ബാഗ്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, നോട്ട് ബുക്ക്, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, പ്ലേറ്റ്, ഗ്ലാസ്, പെന്‍സില്‍, പേന, കളര്‍ ബോക്‌സ് ഉള്‍പ്പടെ 10 ഇനങ്ങള്‍ അടങ്ങിയതാണ് കിറ്റ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവനില്‍ നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിബില്‍ഡ് വയനാട് യോഗ തീരുമാനം പ്രകാരമാണ് കിറ്റ് തയ്യാറാക്കിയത്.
Also Read : വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ
ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂളിലെ 600 കുട്ടികള്‍ക്കാണ് പഠനസാമഗ്രികള്‍ നഷ്ടമായത്. ഇതിനായി മലപ്പുറം ജില്ലയിലെ ഓരോ ഹൈസ്‌കൂളുകളില്‍ നിന്നും പരമാവധി മൂന്ന് കിറ്റുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 668 കിറ്റുകള്‍ തയാറാക്കി വയനാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here