നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയിലെ സിറ്റിംഗ് എംഎല്‍എമാരെ
കുറിച്ച് സ്വതന്ത്ര ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട് പുറത്ത്. സിറ്റിംഗ് എംഎല്‍എമാരില്‍ 164 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അതില്‍ 106 പേര്‍ ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അറുപത്തിരണ്ടുപേരും ബിജെപിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ALSO READ: വില്ലന്‍… നായകന്‍.. ഇന്ന് ജനപ്രിയന്‍; സിനിമയിലെത്തിയിട്ട് ഒരു വ്യാഴവട്ടം; ടൊവിനോയുടെ കുറിപ്പ് വൈറല്‍
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 272 സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, മഹാരാഷ്ട്ര ഇലക്ഷന്‍ വാച്ച് എന്നീ ഏജന്‍സികളാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സിറ്റിംഗ് എംഎല്‍എമാരില്‍ 252 പേരും കോടീശ്വരന്മാരാണ്. എന്നാല്‍ 51,000 രൂപ മാത്രം ആസ്തി രേഖപ്പെടുത്തിയ പാല്‍ഘറിലെ സിപിഐഎമ്മിന്റെ എംഎല്‍എ വിനോദ് നികോളെയാണ് കുറഞ്ഞ വരുമാനമുള്ള എംഎല്‍എ. ബിജെപി എംഎല്‍എ പരാഗ് ഷായ്ക്ക് 500 കോടിയിലേറെയാണ് ആസ്തി. ഇയാള്‍ ഘാഡ്‌കോപര്‍ ഈസ്റ്റിലെ എംഎല്‍എയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here