ചായ ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ക്യാൻസറിന് സാധ്യത

ചായ കുടിക്കാത്ത ആളുകൾ വളരെ കുറവാണ്. ചൂടോടെ ചായ കുടിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ചിലരുടെ ദിവസം തുടങ്ങുന്നത് തന്നെ ചൂടോടെയുള്ള ചായ ഊതി കുടിച്ചാണ്. ചായ ഒരു ദിവസം കുടിച്ചില്ലെങ്കിൽ ആ ദിവസം ഉന്മേഷം ഇല്ല എന്ന് പറയുന്നവരും കുറവല്ല. എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ. ചായ ചൂടോടെ കുടിക്കുന്നതിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നതായി പുതിയ പഠനം സൂചിപ്പിക്കുന്നു. ക്യാൻസറിന് തന്നെ കാരണമായേക്കാം എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

Also read: സുഖ്മയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന പത്ത് മാവോയിസ്റ്റുകളെ വധിച്ചു

ചായ മാത്രമല്ല ചൂടോടെയുള്ള ഏത് പാനീയങ്ങളും ക്യാൻസറിന് കാരണമായേക്കാം എന്ന് തെളിയിക്കുന്ന പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ ക്യാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഓസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന ക്യാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത് മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ്. ചൂട് ചായ ഇറക്കുമ്പോൾ നാക്ക് പൊള്ളുന്നത് പോലെ അന്നനാളത്തിനും പോറലേൽപ്പിക്കുന്നുണ്ട്. ആവർത്തിച്ചാവർത്തിച്ച് ചൂട് പാനീയങ്ങൾ കുടിക്കുന്നതാണ് ഇത്തരത്തില്‍ പിന്നീട് ക്യാൻസറിന് കാരണമാകുന്നത്.

Also read: വീടിന് തീപിടിച്ച് ബിഹാറില്‍ അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു

അമിതമായി ചൂടുള്ള പദാർഥങ്ങൾ കഴിക്കുമ്പോഴും കുടിക്കുമ്പോഴും അന്നാളത്തെ ചൂട് ആഗിരണം ചെയ്യുന്നു. എന്നാൽ അമിതമായ ചൂട് ആവരണത്തിൽ പോറൽ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി ചൂട് പാനീയങ്ങൾ കുടിക്കുന്നവരിൽ ഈ പോറലുകൾ ഉണങ്ങാതെ നിലനിൽക്കുന്നു. ഇത് വീക്കത്തിനും കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ ക്യാൻസർ ഉണ്ടാക്കുന്നതിനും കാരണമായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News