നടനും അങ്കമാലി ഡയറീസ് കണ്ണൂർ സ്‌ക്വാഡ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും പ്രമുഖ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ് എന്നിവയാണ് ജോളി ബാസ്റ്റിന്റെ മികച്ച സിനിമകൾ. കഴിഞ്ഞദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ.

ALSO READ: വിശാലിനൊപ്പം അജ്ഞാത യുവതി, ക്രിസ്മസ് ആഘോഷത്തിനിടെ ക്യാമറ കണ്ടപ്പോൾ ഇരുവരും  ഓടി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

കമ്മട്ടിപ്പാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ജോളി ബാസ്റ്റിൻ ഫൈറ്റ് മാസ്റ്റർ ആയിരുന്നു. സൈലൻസ് എന്ന ചിത്രത്തിൽ ഇദ്ദേഹം വില്ലൻ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News