തമിഴ് സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

Gothandaraman

തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.

Also Read : ‘സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്’ വിഭാഗത്തിന് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം; ഇത്തവണ പ്രദർശിപ്പിക്കുന്നത് 3 അനിമേഷൻ ചിത്രങ്ങൾ

 സംഘവിയുടെ  എല്ലാമേ എൻ പൊണ്ടാട്ടിത്താൻ , രാജ്കിരണിൻ്റെ  എല്ലാമേ എൻ രസ ധാൻ , ശിവാജി ഗണേശൻ-വിജയ് അഭിനയിച്ച വൺസ് മോർ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തൻ്റെ അസുഖത്തെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും തന്നോട് അകൽച്ചയിലാണെന്നും തമിഴ് സ്റ്റണ്ട് യൂണിയനാണ് തന്നെ പരിപാലിക്കുന്നതെന്നും അദ്ദേഹം തൻ്റെ അവസാന അഭിമുഖത്തിൽ പറഞ്ഞിരുന്നു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News