കാര്‍ത്തിയുടെ സര്‍ദാര്‍ 2 ചിത്രീകരണത്തിനിടെ അപകടം; സംഘട്ടന സഹായി മരിച്ചു

തമിഴ് താരം കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍ 2 ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തില്‍ നിന്നുവീണ സംഘട്ട സഹായി മരിച്ചു. എഴുമലൈയാണ് മരിച്ചത്. വീഴ്ചയില്‍ എഴുമലൈയുടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതാണ് മരണകാരണം.

ALSO READ: ‘കാലിന് ബുദ്ധിമുട്ടുള്ള ആളായത് കൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കാതിരുന്നത്’; ആസിഫ് അലിയെ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ ജുവൽ മേരിയുടെ വെളിപ്പെടുത്തൽ

ചെന്നൈ പ്രസാദ് സ്റ്റുഡിയോയിലാണ് സംഭവം. ചിത്രീകരണത്തിന് മുമ്പ് നടത്തിയ പരിശീലനത്തിന് ഇടയിലാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News