‘തൊട്ടാല്‍പൊട്ടുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതിന് മികച്ച കേസ് സ്റ്റഡി’; സബ് കളക്ടര്‍ ആല്‍ഫ്രഡിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

alfred-ov-ias-sub-collector

നെയ്യാറ്റിൻകര ഗോപൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്ത തിരുവനന്തപുരം സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒവിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. നേരത്തേ, ഇൻസ്റ്റാഗ്രാമിൽ അടക്കം അദ്ദേഹത്തിൻ്റെ ആകാരഭംഗി അടക്കമുള്ള ഉപരിപ്ലവകാര്യങ്ങളാണ് ചർച്ചയായതെങ്കിൽ ഇപ്പോൾ സമീപന രീതിയെന്ന കാതലായ വിഷയമാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.

Read Also: ‘നെയ്യാറ്റിന്‍കരക്കാര്‍ക്കും കോടതിക്കും പൊലീസിനും സല്യൂട്ട്’; പൊളിഞ്ഞുപാളീസായത് ആത്മീയ വ്യവസായ തട്ടിപ്പിനുള്ള ഗൂഢശ്രമമെന്ന് എ പ്രദീപ്കുമാര്‍

അഭിപ്രായവ്യത്യാസങ്ങളെ എങ്ങനെ നേരിടണം എന്നതിനൊരു കേസ് സ്റ്റഡി ആണ് ഇതെന്ന് പലരും ഫേസ്ബുക്കിൽ കുറിച്ചു. ലീഡര്‍ഷിപ്പ് റോളില്‍ ആയിരിക്കുമ്പോള്‍ ഇത്തരം തൊട്ടാല്‍ പൊട്ടുന്ന സാഹചര്യങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ഉണ്ടാകാം, അതിനെ എങ്ങനെ സമീപനത്തിലെ മികവുകൊണ്ടു മുറിച്ചുകടക്കാം എന്നതിനൊരു ഉദാഹരണമാണ് ആല്‍ഫ്രഡ് ഐഎഎസ് എന്ന് ഷിബു ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒരിക്കല്‍ പോലും സബ് കളക്ടര്‍ വൈകാരികമായി സംസാരിക്കുന്നില്ല. അതിവൈകാരികമായി സംസാരിക്കുന്ന മനുഷ്യര്‍ക്കിടയില്‍ നില്‍ക്കുമ്പോഴും അവരുടെ എല്ലാ വൈകാരിക പ്രകടനങ്ങള്‍ക്കും ചെവികൊടുക്കുമ്പോഴും വൈകാരികതയോട് കൃത്യമായ അകലം പ്രാപിക്കുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കാനൊരു ചെവിയുണ്ടായിരിക്കുക എന്നതാണ് ആദ്യത്തെ പടി. ആ പടിയില്‍ നിന്നുകൊണ്ടല്ലാതെ, അങ്ങനെ എല്ലാവരുടെയും വിശ്വാസം ആര്‍ജിച്ചുകൊണ്ടല്ലാതെ, നിങ്ങള്‍ക്ക് കോണ്‍ഫ്ലക്റ്റുകളെ വിജയിക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റുകൾ താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News