വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ച സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ. വി. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.
അതേസമയം വിവാദമായ നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ സമാധി പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്നകാര്യങ്ങളായിരുന്നു. ഇരിക്കുന്ന നിലയിലാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറയില്‍ കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായില്‍ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ നിറച്ചിട്ടുമുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.
Also Read : മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ; ഗോപന്റെ കല്ലറ തുറന്നു
ഏറെ വിവാദമായ സംഭവത്തിൽ കോടതി വിധിയെ തുടർന്നാണ് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യം ഹൈക്കോടതി ഉയർത്തിയിരുന്നു . ഗോപന്റെ കല്ലറ തുറക്കുമെന്നും കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണം. എന്തിനാണ് ഭയമെന്നും ഹൈക്കോടതി ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here