സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞ് വീണ്‌ മരിച്ചു

നെടുമങ്ങാട് ടെലികമ്മ്യണിക്കേഷന്‍ ഹെഡ്കോര്‍ട്ടേഴ്സ് സി.ഡബ്ല്യൂ.സബ് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. നെടുമങ്ങാട് പറണ്ടോട് തെക്കുംകര പ്രണവത്തില്‍ ജി.സന്തോഷ് കുമാര്‍ (51) ആണ് മരിച്ചത്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പുല്ലുമേട് ഭാഗങ്ങളില്‍ വൈര്‍ലെസ് കേബിള്‍ ഇന്‍സ്റ്റലൈസേഷനുമായി ബന്ധപ്പെട്ടുള്ള പണിയെ തുടര്‍ന്ന് കുമളിയില്‍ നിന്നും പമ്പയിലേക്ക് ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യൂന്നതിനായി തയാറെടുക്കുകയായിരുന്നു.

Also Read: ചര്‍മ്മത്തിന് പ്രായം തോന്നുന്നുണ്ടോ? ചെറുപ്പമായിരിക്കാന്‍ ഈ ടിപ്സ് ട്രൈ ചെയ്ത് നോക്കൂ

തിങ്കളാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും സഹപ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നും വെള്ളംവാങ്ങി കുടിക്കുയും ചെയ്തു. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടനെ കുമളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. നാളെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തുടര്‍ന്ന് നെടുമങ്ങാട്ടെ സ്വവസതിയില്‍ എത്തിച്ച് 11 മണിയോടെ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News