ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ് പ്രമോദ് മുരളി

മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്. ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ തത്തംപള്ളി സെൻ്റ്. മൈക്കിൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ചത്. കനത്ത മഴയെത്തുടർന്ന് 3 കുടുംബങ്ങളിലെ 12 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. പ്രോഗ്രാം കോ ഓർഡിനേറ്റർ ബി ബിന്ദ ഭായി എന്നിവരും പങ്കെടുത്തു.

Also Read; കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News