സുഭദ്രയുടെ കൊലപാതകം: പൊലീസിന്റെ വലയില്‍ കുടുങ്ങി പ്രതികള്‍, മാത്യുസിനെ ഷര്‍മിള വിവാഹം കഴിച്ചത് തെറ്റിദ്ധരിപ്പിച്ച്

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി. മൃതദേഹം കണ്ടെത്തിയ ചൊവ്വാഴ്ച വരെ എറണാകുളത്ത് ഒളിവില്‍ താമസിച്ച പ്രതികള്‍ അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം രക്ഷപ്പെട്ടു. കഴിഞ്ഞദിവസം മണിപ്പാലില്‍ യാത്രാമധ്യേയാണ് അറസ്റ്റ്.

ALSO READ: ‘പ്രായോഗിക കാഴ്ചപ്പാടുകളുണ്ടായിരുന്ന അടിയുറച്ച മാര്‍ക്സിസ്റ്റ്; സലാം കോമ്രേഡ്, താങ്കള്‍ വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി’: ജയറാം രമേശ്

കഴിഞ്ഞമാസം ഉഡുപ്പിയിലെത്തി സ്വര്‍ണം പണയം വെച്ച ശേഷം കേരളത്തിലെത്തിയിരുന്നു.അന്വേഷണസംഘം മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പേ ഉടുപ്പിയില്‍ എത്തിയിരുന്നു. പ്രതി ഷര്‍മിള ഉഡുപ്പി സ്വദേശിയാണ്. ഇതോടെ ഉഡുപ്പിയിലെത്തുമെന്ന സാധ്യത കണക്കാക്കി അന്വേഷണസംഘം വല വിരിച്ചു. തുടര്‍ന്നാണ് ഇരുവരെയും ഉഡുപ്പിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മണിപ്പാലില്‍ നിന്ന് പിടികൂടിയത്.

ALSO READ: യെച്ചൂരിയുടെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്: മന്ത്രി വി എന്‍ വാസവന്‍

52 വയസാണ് ഷര്‍മിളയുടെ പ്രായം. എന്നാല്‍ 32 വയസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാത്യൂസിനെ ഷര്‍മിള വിവാഹം കഴിച്ചത്. മാത്യൂസിനെക്കാള്‍ രണ്ട് വയസ്സ് ഇളയതാണെന്നാണ് ബന്ധുക്കളും വിശ്വസിച്ചിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഷര്‍മിളയ്ക്ക് ഇന്ത്യയിലെ ഏഴു ഭാഷകള്‍ അറിയാമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മാത്യൂസിന്റെ വിദ്യാഭ്യാസം ഏഴാം ക്ലാസ് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News