അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായി : സുഭാഷിണി അലി

അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. ഇലക്ട്രല്‍ ബോണ്ട് വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര ധന മന്ത്രി സീതാരാമനെയാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എംപിയുമായ എന്‍കെ പ്രേമചന്ദ്രന്‍ മികച്ച ധനമന്ത്രിയാണെന്ന് കൊല്ലത്തെ ചടങ്ങില്‍ പ്രഖ്യാപിച്ചതെന്നും സുഭാഷിണി അലി പറഞ്ഞു.

ALSO READ: രേഖകളില്ലാതെ ശരീരത്തില്‍ 40 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തി; രണ്ടുപേര്‍ പിടിയില്‍

പ്രധാനപ്പെട്ട വിഷയങളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് പ്രതികരണമില്ല.സിഎഎ നടപ്പിലാക്കില്ലെന്ന് പോലും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇല്ല.യുപിയില്‍ ഉള്‍പ്പടെ രാജ്യത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവങളില്‍ ചോദ്യം ചെയ്യാന്‍ പോലും അവകാശം നിഷേധിക്കുന്നു. കേരളത്തില്‍ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭരണകര്‍ത്താക്കളോട് ചോദ്യങ്ങള്‍ ചോദിക്കാം പക്ഷെ യുപിയില്‍ അതിന് കഴിയില്ല.സോണിയാ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഇഡി ചോദ്യം ചെയ്തപ്പോള്‍ സിപിഐഎം ഇഡി നടപടിയെ അപലപിച്ചു.രാഹുലും സഹോദരി പ്രിയങ്കയും രാഷ്ട്രീയ പക്വത കാണിക്കണം.കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞ തവണത്തേകാള്‍ ജന പിന്തുണ യേറി.
ബിജെപി ഭരണത്തില്‍ മത ന്യൂനപക്ഷങള്‍ മാത്രമല്ല പൊതുവെ സ്ത്രീകളും ആശങ്കയിലാണ് ബിജെപി സംഘപരിവാറിന്റെ ഭാഗമല്ലെന്ന എന്‍കെ പ്രേമചന്ദ്രന്റെ വാദം ബിജെപി പോലും അംഗീകരിക്കില്ല.യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആ പ്രസ്ഥാവന അപകടകരം.ബിജെപിയില്‍ നല്ലവരൊ ചീത്തവരൊ എന്നൊന്നില്ല അവരുടെ ആശയം ഒന്നാണ് അത് സംഘപരിവാര്‍ ആശയമാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News