മതവും ദൈവവുമല്ല, ബിജെപിക്ക് വേണ്ടത് അധികാരമാണ്: സുഭാഷിണി അലി

മതവും ദൈവവുമല്ല, ബിജെപിക്ക് വേണ്ടത് അധികാരമാണ് എന്ന് സുഭാഷിണി അലി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.

ഗുജറാത്ത് സർക്കാറിനെതിരെ മാത്രമല്ല, മോദിക്കെതിരെ കൂടിയുള്ള സമരമാണ് ബിൽക്കിസ് ബാനു നയിച്ചത്  എന്നും ആർക്കും മോദിയെ തകർക്കാൻ കഴിയില്ലെന്ന ധാരണയുണ്ടായിരുന്നു അതിനാണ് ക്ഷതമേറ്റത് എന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ സർക്കാർ എഫ് ഐ ആർ ഇടാൻ പൊലും തയ്യാറായില്ല എന്നും സുഭാഷിണി അലി പറഞ്ഞു.

ALSO READ: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം

8 വർഷത്തിന് ശേഷം കേസിൽ 11 പ്രതികൾ അറസ്റ്റിലായി എന്നാൽ പ്രതികളെ വിട്ടയച്ചു, ബിജെപി, ബജ്റംഗ്ദൾ പ്രവർത്തകർ അവരെ മാലയിട്ട് സ്വീകരിക്കുന്നതാണ് നാം കണ്ടത് എന്നും സുഭാഷിണി അലി വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രി മോദി വനിതകളുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്തവരോട് നിങ്ങൾ ബിൽക്കിസ് ബാനുവിനോടൊപ്പമാണോ, അതോ ബലാത്സംഗ കേസിലെ പ്രതികളെ അനുകൂലിക്കുന്നവരോടൊപ്പമോ എന്നും സുഭാഷിണി അലി ചോദിച്ചു.

ഗുസ്തി താരങ്ങൾക്കെതിരെയുള്ള അതിക്രമത്തെയും സുഭാഷിണി അലി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് തെളിവുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നും ബി ജെ പി യെ പിന്തുണയ്ക്കുന്നവർക്കും ഉയർന്ന ജാതിക്കാർക്കും എന്തും ചെയ്യാം എന്ന അവസ്ഥയാണ്, ഭരണഘടനയെ വിശ്വസിക്കാത്തവരാണ് ആർഎസ് എസ് അതിനുള്ള ശ്രമമാണ് ബിജെപി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും സുഭാഷിണി അലി വ്യക്തമാക്കി. ബിജെപിയുടെ അജണ്ട തിരിച്ചറിയണം, ദൈവത്തിൻ്റെ പേര് പറയുമ്പോഴും അതിൽ ഒളിച്ചിരിക്കുന്ന അജണ്ട നാം മനസിലാക്കണം,കേരളത്തിനെയും ഇന്ത്യയെയും നശിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം എന്നും സുഭാഷിണി അലി വ്യക്തമാക്കി.

ALSO READ: തീ പിടിച്ചെന്ന ഭീതിയില്‍ ജനശതാബ്ദി ചെയിന്‍ വലിച്ചുനിര്‍ത്തി യാത്രക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News