പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഭീകരം: സുഭാഷിണി അലി

Subhashini Ali

പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി അ പീഡിപ്പിച്ച സംഭവം ഭീകരമെന്ന് സിപിഐഎം പിബി അംഗം സുഭാഷിണി അലി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, കായിക മേഖലയിൽ ഇത്തരം ദുരനുഭവം തുടരുകയാണെന്നും അതിന്റെ മറ്റൊരു ഉ​ദാഹരണമാണ് ബ്രിജ് ഭൂഷൺ സിംഗിന്റേതെന്നും സിപിഐഎം പിബി അംഗം സുഭാഷിണി അലി

പത്തനംതിട്ട സംഭവത്തിൽ കേരള സർക്കാരിന്റെ നടപടി മാതൃകപരമാണെന്നും സുഭാഷിണി അലി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഇടപെടൽ മാതൃകപരമാണെന്നും സുഭാഷിണി അലി കൂട്ടിച്ചേർത്തു.

Also Read: പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലം

ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലമാണ്. പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിലാണ് അതിജീവിത തനിക്ക് നേരിട്ട ദുരനുഭവം നേരിട്ടത്.

അതിജീവിത ക്ലാസിൽ പങ്കെടുക്കുകയും ക്ലാസിനു ശേഷം ക്ലാസ് നയിച്ച കമ്മ്യൂണിറ്റി കൗൺസിലറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവിടെവച്ചാണ് കുട്ടി കേസിന് ആസ്പദമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Also Read: പത്തനംതിട്ട പോക്സോ കേസ്; 10 പേർ കൂടി കസ്റ്റഡിയിൽ

തുടർന്ന് കുടുംബശ്രീ പന്തളം, സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിലേക്ക് കേസ് കൈമാറുകയും, സ്നേഹിത കൗൺസിലർ കുട്ടിയുമായി സംസാരിച്ച് സിഡബ്ല്യൂസിക്ക് റിപ്പോർട്ട് നൽകുകയും ആയിരുന്നു. തുടർന്ന് സിഡബ്ല്യൂസി തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്തു കുട്ടിയെ ഉടൻ കൗൺസിലിങ്ങിന് വിധേയപ്പെടുത്തുകയും തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് സിഡബ്ല്യൂസി കേസ് കൈമാറുകയും ആയിരുന്നു. നിലവിൽ പെൺകുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News