നാളെ ‘ഒരു സർക്കാർ ഉത്പന്നം’ തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ നാളെ തിയേറ്ററുകളിൽ എത്തുന്നത് എന്ന് പറയുകയാണ് ചിത്രത്തിലെ നായകൻ കൂടിയായ സുഭീഷ് സുധി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭീഷ് സുധി വികാരനിർഭരമായ കാര്യങ്ങൾ പറഞ്ഞത്.ഒട്ടും പ്രതീക്ഷിക്കാതെ പടത്തിന്റെ ‘പേര്’ മാറ്റിയ സെൻസർ ബോർഡ്. ഈ പടത്തിന്റെ സ്രഷ്ടാവും ഏറ്റവും പ്രിയപ്പെട്ടവനുമായ നിസാമിന്റെ അപ്രതീക്ഷിതമായ വേർപാട് ഇത്തരത്തിലുള്ള കാര്യങ്ങളാണ് സുബീഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് .
ഇതൊരു സൂപ്പർ സ്റ്റാർ സിനിമയൊന്നുമല്ല. എങ്കിലും പ്രകടനങ്ങൾകൊണ്ട് നിങ്ങളെ വിസ്മയിപ്പിക്കുന്ന ഒരുപറ്റം കലാകാരന്മാർ ഇതിലുണ്ട്.നിരാശപ്പെടുത്തില്ല എന്നാണ് നടൻ പറയുന്നത്. നാളയെക്കുറിച്ചുള്ള ആവലാതികളുണ്ട്. എന്തെങ്കിലും പറ്റിപ്പോയാൽ ഈ സുന്ദരമായ ലോകംതന്നെ കൈവിടേണ്ടിവരും. അത്രയ്ക്കും പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് സുഭീഷ് സുധിയുടെ പോസ്റ്റ് .
ALSO READ: ലെവൽക്രോസിങ് ഇല്ലാത്ത കേരളത്തിനായി 250 കോടി നൽകും: മന്ത്രി മുഹമ്മദ് റിയാസ്
സുബീഷ് സുധിയുടെ പോസ്റ്റ്
ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ്
‘ഒരു സർക്കാർ ഉത്പന്നം’ നാളെ നിങ്ങളുടെ അടുത്തേക്കെത്തുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെ പടത്തിന്റെ ‘പേര്’ മാറ്റിയ സെൻസർ ബോർഡ്..
ഈ പടത്തിന്റെ സ്രഷ്ടാവും ഏറ്റവും പ്രിയപ്പെട്ടവനുമായ നിസാമിന്റെ അപ്രതീക്ഷിതമായ വേർപാട്..[ഒരുമിച്ച് അടുത്തടുത്ത സീറ്റിലിരുന്ന് ഈ സിനിമ അഭ്രപാളിയിൽ കാണാൻ നാളെ നീയില്ല എന്ന് എനിക്ക് ഇനിയും ഉൾക്കൊള്ളാനാവുന്നില്ല..]
അങ്ങനെ വേദനകൾ കടിച്ചമർത്തിക്കൊണ്ടാണ് ഇതെഴുതുന്നത്.
നമ്മുടെ പ്രിയപ്പെട്ട ‘പേര് ‘ ഇല്ലാതെ,
കൂടെ നിന്ന പ്രിയപ്പെട്ടവനില്ലാതെ, ഒരുപാട് പ്രതിസന്ധികൾക്കിടയിലാണ് നാളെ ഒരു സർക്കാർ ഉത്പന്നം നിങ്ങൾക്ക് മുന്നിലെത്തുന്നത്.
പൊടുന്നനെയുണ്ടായ തിരിച്ചടികളും കടവും മറ്റ് പ്രയാസങ്ങളും ധാരാളമായി ഈ ഉദ്യമത്തിന് പിറകിലുണ്ട്.
ഈ പടം
നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ലെന്നും ഇഷ്ടപ്പെട്ടാൽ അങ്ങനെയും ഈ പടത്തിനെ നിങ്ങൾ ഉൾക്കൊള്ളുക. ഇതൊരു സൂപ്പർ സ്റ്റാർ സിനിമയൊന്നുമല്ല. എങ്കിലും പ്രകടനങ്ങൾകൊണ്ട് നിങ്ങളെ വിസ്മയിപ്പിക്കുന്ന ഒരുപറ്റം കലാകാരന്മാർ ഇതിലുണ്ട്.
നിരാശപ്പെടുത്തില്ല..
നിങ്ങളെല്ലാവരും സിനിമ കാണണം.
ഇതെഴുതുമ്പോഴും
നാളയെക്കുറിച്ചുള്ള ആവലാതികളുണ്ട്. എന്തെങ്കിലും പറ്റിപ്പോയാൽ ഈ സുന്ദരമായ
ലോകംതന്നെ കൈവിടേണ്ടിവരും. അത്രയ്ക്കും പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്..
കനിവുണ്ടാവണം..
കൈവിടരുത്..
നാളെത്തൊട്ട് നിങ്ങളെല്ലാവരും തീയ്യറ്ററിൽപോയി സിനിമ കാണണം.