വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി സുബി, നിറകണ്ണുകളോടെ ആരാധകര്‍

വിവാഹവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ സുബിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റടുത്തിരിക്കുന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 22 നാണ് സുബി അന്തരിച്ചത്. എറണാകുളം തൃപ്പുണ്ണിതുറ സ്വദേശിയായ സുബി സ്റ്റേജിലെ കോമഡി പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയ ആയത്. അഭിനയം മാത്രമല്ല അവതരണവും തനിക് വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെ ആണ് സുപരിചിതമാവുന്നത്.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ ആണ് സിനിമയിലെത്തുന്നത്. 2 വര്‍ഷമായി സുബി യൂട്യൂബില്‍ സജീവമായിരുന്നു. തന്റെ അസുഖത്തെ കുറിച്ചെല്ലാം താരം യൂട്യൂബില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചു തുടങ്ങിയ യൂട്യൂബ് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഉപയോഗിക്കുമെന്നും നേരത്തെ എടുത്ത വിഡിയോകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന് സഹോദരന്‍ വ്യക്തമാക്കിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തില്‍ വന്ന സുബിയുടെ ചിത്രമാണ് ആരാധകരെ ഏറെ ദുഃഖിപ്പിച്ചിരിക്കുന്നത്. വിവാഹവേഷത്തില്‍ സന്തോഷത്തോടെ നില്‍ക്കുന്ന ഒരു ഫോട്ടോയും ഹൃദയ സ്പര്‍ശിയായ കുറിപ്പുമാണ് ഫേസ്ബുക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

‘മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ചിറകുകളുടെ ശബ്ദം കേള്‍ക്കുകയോ പ്രാവിന്റെ തൂവല്‍ സ്പര്‍ശം അനുഭവിക്കുകയോ ചെയ്യുന്നില്ല, പക്ഷെ അവര്‍ നമ്മുടെ ഹൃദയത്തില്‍ സൃഷ്ട്ടിക്കുന്ന സ്‌നേഹത്താല്‍ അവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നു’ഇതായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം സുബി നേരിട്ട പ്രധാന ചോദ്യമാണ് വിവാഹത്തെ പറ്റി. പറ്റിയ ആളെ കിട്ടിയാല്‍ വിവാഹം ചെയ്യണം എന്നായിരുന്നു സുബിയുടെ മറുപടി. ഈ അടുത്ത കാലത്തായി തന്നെ വിവാഹം ചെയ്യണമെന് പറഞ്ഞ ഒരാള്‍ വന്നിട്ടുണ്ടെന്നും താലി മലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും ഫെബ്രുവരിയില്‍ കല്യാണം കാണുമെന്നാണ് സുബി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration