പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുള്ള ഗ്രാന്റ് അനുവദിക്കണമെന്ന് പ്രമോദ് നാരായണന്‍ എംഎല്‍എയുടെ സബ്മിഷന്; മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മറുപടി ഇങ്ങനെ

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ നടത്തിപ്പിനായി വിനോദ സഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് അനുവദിക്കണം എന്ന പ്രമോദ് നാരായണന്‍ എം.എല്‍.എ-യുടെ സബ്മിഷന് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്.

Also Read: ഹോർട്ടിക്കോർപ്പിന്റെ ഓണച്ചന്തകൾ ഇത്തവണയും ഉണ്ടാകും; മന്ത്രി പി പ്രസാദ്

ഈ മേഖലയില്‍ 50-ഓളം പള്ളിയോടങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ആറന്മുള്ള ഉത്തൃട്ടാതി വള്ളംകളി വിദേശ ടൂറിസ്റ്റുകളേയും ആഭ്യന്തര ടൂറിസ്റ്റുകളേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്. ചെന്നിത്തല മുതല്‍ റാന്നി ഇടക്കുളം വരെ നീളുന്ന വലിയ ആഘോഷകാഴ്ചയാണ് ജലഘോഷയാത്രയായി തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങള്‍. പൈതൃകം പേറുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുള്ള സഹായമാണ് സബ്മിഷനിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഏത് നിലയില്‍ ഇത് സാധ്യമാകും എന്ന് പരിശോധിക്കാമെന്ന് മന്ത്രി വിശദമാക്കി. മതസാഹോദര്യത്തിന്റെ ഉദാഹരണമാണ് ഈ പള്ളിയോടങ്ങള്‍ .മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് ഏത് നിലയിലുള്ള ഇടപെടലും നടത്താന്‍ പ്രതി‍ജ്ഞാബദ്ധമായ ഒരു സര്‍ക്കാറാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നുള്ളത് ചൂണ്ടിക്കാട്ടുകയാണ്. ആ നിലയില്‍ പൈതൃക ടൂറിസത്തിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താന്‍ ആകുമെന്നും പരിശോധിച്ച് ഇടപെടുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Also Read: സംസ്ഥാന കൃഷിവകുപ്പിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച കാർഷിക റിപ്പോർട്ടിങ്ങിനുള്ള കർഷക ഭാരതി പുരസ്കാരം ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News