അമിത് ഷായ്ക്ക് താത്പര്യം മകനെ നോക്കാന്‍, മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

മണിപ്പൂര്‍ വംശീയ കലാപത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച്  ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും. ബിസിസിഐയിലുള്ള മകനെ നോക്കാനാണ് അമിത് ഷായ്ക്ക് താല്‍പ്പര്യമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പരിഹസിച്ചു.

മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യമുന്നിയിച്ചു. നേരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്  ഡൊമിനിക് ലുമോൻ പ്രസ്താവന ഇറക്കിയിരുന്നു. മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികൾ തകർക്കപ്പെട്ടതായും  . കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടത് 249 പള്ളികള്‍, കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയം: മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്

അക്രമങ്ങള്‍ തടയുന്നതില്‍  കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പരിഗണിക്കാത്തത് എന്തു കൊണ്ടെന്നും ബിഷപ്പ് ചോദിച്ചു.

അതേസമയം, മണിപ്പൂരിനെ ലിബിയ, ലെബനൻ, സിറിയ എന്നിവയുമായി ഉപമിച്ച് മുൻ ലെഫ്റ്റനന്‍റ് ജനറൽ എൽ നിഷികാന്ത് സിംഗ് രംഗത്തെത്തി. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ യുദ്ധത്തിൽ തകർന്ന രാജ്യങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിത’മാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തിനകത്തും പുറത്തുമായി നിരവധി പേരാണ് മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്തണമെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്നത്. പള്ളികള്‍ ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളുടെ സഹായമുണ്ടെന്നും ആരോപണങ്ങളുണ്ട്.

ALSO READ: My Word is My Right ; സൈബർ ലിഞ്ചിംഗിന് കവിതാ രൂപത്തിൽ മറുപടിയുമായി മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News