ദളപതിയെ കാണണോ? ആധാര്‍ നിര്‍ബന്ധം; ആവേശം ഉയരുന്നു

വിജയ് ലോകേഷ് സൂപ്പര്‍ ഹിറ്റ് ചിത്രം ലിയോയുടെ സക്‌സസ് ഇവന്റെ ഇന്ന് വൈകിട്ട് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹറൂ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ‘ദളപതിയോട കുട്ടികഥ സൊല്ലാമ എപ്പടി നന്‍പാ, പാര്‍ത്ഥിപനും കുടുംബവും അണിയറ പ്രവര്‍ത്തകരും നിങ്ങളെ കാണാന്‍ നാളെ എത്തും’, എന്നാണ് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം കുറിച്ചത്.

ALSO READ: ‘കേരളീയത്തിന് തിരിതെളിഞ്ഞു’ ഇത് മാതൃക, കേരളത്തെക്കുറിച്ച് അഭിമാനിക്കുക: ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു

വിജയാഘോഷത്തില്‍ ദളപതി വിജയ് അടക്കം ലിയോ ചിത്രത്തിലെ അണിയറക്കാര്‍ എല്ലാം പങ്കെടുക്കും എന്നാണ് നിര്‍മാതാക്കള്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ പറയുന്നത്. പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. നേരത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ ഇളയദളപതിയെ നേരിട്ട് കാണുള്ള അവസരവും ആരാധകര്‍ക്ക് നഷ്ടപ്പെട്ടു.

ALSO READ: നിരാഹാരത്തിൽനിന്ന് പിൻമാറില്ലെന്ന നിലപാട് കടുപ്പിച്ച് ജരാങ്കെ പാട്ടീൽ

അതേസമയം ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ സക്‌സസ് ഈവന്റില്‍ ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. ആകെ ആറായിരം പേര്‍ക്ക് മാത്രം പ്രവേശനം എന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാര്‍കോഡുള്ള ടിക്കറ്റോ ഉള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. ഈവന്റിന് എത്തുന്ന ഒരോരുത്തരും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്. കര്‍ശന പരിശോധനയുമായി പൊലീസും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News