റെസ്റ്റോറന്‍റ് തുടങ്ങാനുള്ള പണം കണ്ടെത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്തു; ഇന്ന് 800 ൽ അധികം ഔട്ട്ലറ്റുകളുടെ ഉടമ – ടോഡ് ഗ്രേവ്സ് എന്ന മീൻ പിടിത്തക്കാരൻ ശതകോടീശ്വരൻ ആയ കഥ

todd graves

അമേരിക്കക്കാരുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റുകളുലെന്നാണ് റൈസിംഗ് കെയിൻ ചിക്കൻ ഫിംഗേഴ്‌സ്. അമേരിക്കയിലും ഗൾഫ് നാടുകളിലുമായി എണ്ണൂറിലധികം ശാഖകളിലായി പരന്നു കിടക്കുന്ന ഈ ചിക്കൻ സ്നാക്സ് റസ്റ്റോറന്‍റുകൾ ഓരോ സാമ്പത്തിക വർഷത്തിലും നേടുന്നത് 1.5 ബില്യൺ അമേരിക്കൻ ഡോളറാണ്. അതായത്, 12600 കോടി രൂപ! എന്നാൽ കോടികൾ നേടുന്ന ഈ സംരഭത്തിന് പിന്നിൽ ആരും അറിയാത്ത ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്. തോൽവിയുടെയും തിരസ്കരണങ്ങ‍‍ളുടെയും കണ്ണീരുപ്പു നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് നടന്നു കയറിയ ടോഡ് ഗ്രേവ്സ് എന്ന സാധാരണ മനുഷ്യന്‍റെ കഥ കൂടിയാണ് റൈസിംഗ് കെയിൻ ചിക്കൻ ഫിംഗേഴ്‌സിന്‍റെ വിജയത്തിന് പിന്നിൽ വായിച്ചെടുക്കാനുള്ളത്.

ALSO READ; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി

ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജിൽ പഠിക്കുമ്പോഴാണ് ഗ്രേവ്‌സിന് ചിക്കൻ ഫിംഗേഴ്സ് മാത്രം വിൽക്കുന്ന ഒരു റെസ്റ്റോറന്‍റ് ശൃംഖല എന്ന ആശയം തോന്നിയത്. എന്നാൽ അന്ന് ഒരു സ്റ്റാർട്ടപ്പ്-പിച്ചിംഗ് അസൈൻമെന്‍റിൽ അദ്ദേഹം ഈ ആശയം അവതരിപ്പിച്ചിരുന്നുവെങ്കിലും ഏറ്റവും കുറഞ്ഞ ഗ്രേഡായ സി മൈനസ് ആണ് അദ്ദേഹത്തിനും പങ്കാളിയായ സിൽവിക്കും ലഭിച്ചത്. എന്നാൽ തോൽക്കാൻ കൂട്ടിക്കാതിരുന്ന ഗ്രേവ്സ് പിന്നീട് അത് യാഥാർഥ്യം ആക്കുവാനുള്ള ഓട്ടത്തിലായിരുന്നു.

ALSO READ; വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം; സംഭവം ഗുജറാത്തിൽ

മുപ്പതാമത്തെ വയസിലും തന്‍റെ സ്വപ്നം ഉപേക്ഷിക്കാൻ ടോഡ് ഗ്രേവ്സ് തയ്യാറായില്ല. ലോസ് ഏഞ്ചൽസിലെ ഒരു ഓയിൽ റിഫൈനറിയിൽ തന്‍റെ റെസ്റ്റോറന്‍റിനായി പണം കണ്ടെത്താൻ ആഴ്ച്ചയിൽ 90 മണിക്കൂറുകളോളം ജോലി ചെയ്തു. 31 ആം വയസ്സിൽ അലാസ്ക‌യിലേക്ക് വണ്ടി കയറിയ ഗ്രേവ്സ്, അവിടെ ദിവസം 20 മണിക്കൂറോളം മീൻ പിടിക്കുന്ന ജോലി ചെയ്തു. റെസ്റ്റോറന്റ് തുടങ്ങാൻ തന്‍റെ കയ്യിൽ നിന്നുള്ള പണത്തോടൊപ്പം സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒരു സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ വായ്പയിൽ നിന്നും $100,000 കടമെടുത്തു. ഇങ്ങനെ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മീൻ പിടിത്തത്തിൽ നിന്നും ചിക്കൻ ബിസിനസിലേക്ക് കാലെടുത്തു വച്ച ഗ്രേവ്‌സിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ടോഡ് ഗ്രേവ്‌സ് തുടങ്ങിയ റൈസിംഗ് കെയിൻസ് ചിക്കൻ ഫിംഗേഴ്‌സിന് ഇന്ന് 800-ലധികം ഔട്ട്ലറ്റുകളാണു‍ള്ളത്. ഫോബ്സിന്‍റെ അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരിൽ 107 ആം സ്ഥാനത്താണ് ടോഡ് ഗ്രേവ്‌സ്. $9.5 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്‌തി. 2023-ൽ 3.7 ബില്യൺ ഡോളർ അറ്റ വിൽപ്പനയും നേടി. ‘നിങ്ങളുടെ പാഷൻ കണ്ടെത്തുക, അതിൽ പൂർണ്ണ മനസോടെ പണിയെടുക്കുക, ബാക്കിയെല്ലാം വ‍ഴിയേ സംഭവിച്ചോളും’ പുതു തലമുറക്കുള്ള ഗ്രേവ്സിന്‍റെ ഉപദേശമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News