മികച്ച പരീക്ഷണാത്മക കർഷകനുള്ള കൈരളി ടി വി സമ്മാനിക്കുന്ന കതിർ അവാർഡ് 2025 ന് അയൂബ് അർഹനായി. അവാർഡ് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ മമ്മൂട്ടി സമ്മാനിച്ചു.
വയനാട് വെളളമുണ്ടയിലെ ചെറുകര സ്വദേശിയാണ് അയൂബ്. കാര്‍ഷിക കുടുംബാംഗം. ധനതത്വശാസ്ത്ര ബിരുദധാരി. കുറച്ചുകാലം മാര്‍ക്കറ്റിംഗ് രംഗത്ത് എറണാകുളത്തും കര്‍ണ്ണാടകയിലും ജോലിചെയ്തു. താല്പര്യം കൃഷിയോടായിരുന്നു. 2005ല്‍ നാട്ടില്‍ മടങ്ങിയെത്തി. പൂര്‍ണ്ണമായും കാര്‍ഷിക വൃത്തിയിലേയ്ക്ക് തിരിഞ്ഞു. സ്വന്തമായും പാട്ടത്തിനെടുത്തതുമായ 13 ഏക്കര്‍ കൃഷിയുണ്ട്. വിയറ്റ്നാം കരുമുളക് കേരളത്തിന് ഭീഷണിയായ കാലത്ത് വിയറ്റ്നാം കുരുമുളക് കൃഷിയെക്കുറിച്ച് ഇന്‍റര്‍നെറ്റിലൂടെ പഠിച്ചു.
Also read: അട്ടപ്പാടിയുടെ കർഷക സ്ത്രീ; ദീപ ജയശങ്കര്‍ മികച്ച കർഷക; കൈരളി ടി വി കതിർ പുരസ്ക്കാരം
ഡെത്ത് പോസ്റ്റിന് മുകളിലൂടെയുളള കുരുമുളക് കൃഷികേരളത്തില്‍ ആദ്യമായി പരീക്ഷിച്ചു. പരീക്ഷണം വന്‍ വിജയമായി. അയൂബിന്‍റെ പാത പിന്തുടര്‍ന്ന് മറ്റ് കര്‍ഷകരും കേരളത്തില്‍ ഇപ്പോള്‍ വിയറ്റ്നാം കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. കുരുമുളകിന് പുറമെ മുള, പപ്പായ, പഴവര്‍ഗ്ഗങ്ങള്‍, കോഴി താറാവ് ,മത്സ്യം എന്നിവയും കൃഷിചെയ്യുന്നുണ്ട്. കേരള വെജിറ്റബിള്‍ ആന്‍റ് ഫ്ര്രൂട്ട് മാര്‍ക്കറ്റിംഗ് പ്രൊമോഷണല്‍ കൗണ്‍സിലിന്‍റെ മികച്ച കര്‍ഷക നുളള പുരസ്കാരം, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍റെ മികച്ച കാര്‍ഷിക കുടുംബത്തിനുളള പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ സാമ്പിറ കൃഷിയില്‍ സഹായിക്കുന്നു. മക്കള്‍ ഫാത്തിമ്മ , ആനി , ഇസബല്‍ എന്നിവര്‍മക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here