പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ കേരളം മാത്രമാണ് പ്രവാസികൾക്ക് വലിയ തരത്തിലുള്ള ക്ഷേമ പദ്ധതികൾ നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.
Also read:ദില്ലിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണു; മൂന്ന് മരണം
‘കുവൈറ്റ് ദുരന്തത്തിൽ അടിയന്തര നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. ആരോഗ്യ മന്ത്രിയെ കുവൈറ്റിൽ പോകാൻ അനുവദിക്കാത്തത് നമ്മളെ ഞെട്ടിച്ച സംഭവമാണ്. കേന്ദ്രത്തിന്റെ പ്രതികാര മനോഭാവമായാണ് ജനങ്ങൾ നടപടിയെ കണ്ടത് എന്നും മന്ത്രി സഭയിൽ പറഞ്ഞു.
വടകരയിലെ വർഗീയ പ്രചരണം ഗൗരവത്തോടെയാണ് സർക്കാർ ഇത്തരം പരാതികളെ പരിഗണിക്കുന്നത്. പരാതിയിൽ അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ ഫേസ്ബുക്കിൽ നിന്ന് പ്രൊഫൈൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം അടുത്തഘട്ടത്തിലേക്ക് പോകും. കേസിൽ എഫ്ഐആർ എടുത്തിട്ടുണ്ട്. രണ്ട് പരാതികളിലാണ് എഫ് ഐ ആർ ഇട്ടിട്ടുള്ളത്’ എം ബി രാജേഷ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here