യു എ ഇയിലേക്ക് എത്തുന്നവരുടെ ലഗേജിൽ ഇത്തരം വസ്തുക്കൾ പാടില്ല; രാജ്യത്തെ നിരോധിതവും നിയന്ത്രിതവുമായ ഉൽപ്പന്നങ്ങൾ ഇതൊക്കെ

യു എ ഇയിലേക്ക് എത്തുന്ന യാത്രക്കാരുടെ ലഗേജിൽ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്.യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ് പുറത്തുവിട്ട മുന്നറിയിപ്പിൽ 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് യു എ ഇയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘനം നടത്തി ഇത്തരം ഉല്‍പ്പന്നങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും കർശന ശിക്ഷ ലഭിക്കും.

also read: വയറുവേദനയെ തുടർന്ന് പരിശോധന; എട്ട് വര്‍ഷം മുൻപ് വിഴുങ്ങിയ നെയില്‍ കട്ടര്‍ കണ്ടെത്തി

യു എ ഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടു വരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കുന്നതാണ്.

ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകൾ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്.

also read: രാജ്യം കോൺഗ്രസിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കുന്നു; ശശി തരൂർ

ജീവനുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പ്പന്നങ്ങളും, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്‌സ്, കോസ്‌മെറ്റിക്‌സ്, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍ എന്നിവക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News