നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗോവയിലെ ഹോട്ടലില്‍ വച്ച് മകനെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് അറിയിച്ചു. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനാണ് സുചന ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്. ഭര്‍ത്താവുമായുള്ള വേര്‍പിരിയലിന്റെ പിരിമുറുക്കവും കുട്ടിയുടെ സംരക്ഷണത്തിനായുള്ള പോരാട്ടവും അടക്കമുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പൊലീസ് പരിശോധിക്കുകയാണ്.
2020ല്‍ ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞ സൂചന സേത്ത് കുട്ടിയെ എല്ലാ ഞായറാഴ്ചകളിലും അച്ഛനു വിട്ടുനല്‍കണമെന്ന കോടതി വിധിയെ തുടര്‍ന്ന് കുഞ്ഞിനെ മെല്ലെ നഷ്ടപ്പെടുമെന്ന് തോന്നിത്തുടങ്ങിയതോടെയാണ് യുവതി കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിവരം.
ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്.
കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി.ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സുചനയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി. ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു.
Also Read: പാലക്കാട് നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വണ്ടിച്ചെക്ക് കേസ് പ്രതി
ശനിയാഴ്ച നോർത്ത് ഗോവയിലെ കാൻഡോലിമിലെ ഹോട്ടലിൽ നാല് വയസുകാരൻ മകനോടൊപ്പം സൂചന താമസത്തിന് എത്തിയിരുന്നു. തിങ്കളാഴ്‌ച പുലർച്ചെയോടെ ബംഗളൂരുവിലേക്ക് പോകാൻ ടാക്‌സി വേണമെന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. ടാക്‌സിയേക്കാൾ ചാർജ്ജ് കുറവ് വിമാനത്തിനാണെന്ന് പറഞ്ഞെങ്കിലും ടാക്‌സി തന്നെ വേണമെന്ന് ഇവർ നിർബന്ധം പിടിച്ചു. ജീവനക്കാർ ഏർപ്പാക്കിയ ടാക്സിയിൽ യുവതി ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാവിലെ മുറി വൃത്തിയാക്കുന്നതിനിടെ രക്തക്കറ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് പോകുമ്പോൾ മകൻ കൂടെ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് ടാക്സി ഡ്രൈവറുടെ ഫോണിൽ വിളിച്ച പൊലീസ് മകനെക്കുറിച്ച് സൂചനയോട് ചോദിച്ചപ്പോൾ ഗോവയിലെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്ന് മറുപടി നൽകി വിലാസവും നൽകി. പൊലീസ് പരിശോധനയിൽ ഇവർ നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. വീണ്ടും കാർ ഡ്രൈവറെ വിളിച്ച പൊലീസ് പ്രതിക്ക് മനസിലാകാതിരിക്കാൻ കൊങ്കണി ഭാഷയിൽ കാർ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെത്തിക്കാൻ നിർദേശം നൽകി. കർണാടക ചിത്രദുർഗ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് സൂചനയുടെ ഭാഗ് പരിശോധിച്ചപ്പോഴാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read: അതിരപ്പള്ളിയില്‍ 13 ഗ്രാം എം ഡി എം എയുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here