മുന്‍ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബാഗിലാക്കിയ സംഭവത്തില്‍ യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബംഗളുരു ആസ്ഥാനമായ സ്റ്റാര്‍റ്റ് അപ്പിന്റെ സ്ഥാപകയായ സുചന സേത്ത് കാന്‍ഡോലിം ഹോട്ടിലിനുള്ളില്‍ വച്ച് കുഞ്ഞിന് മയങ്ങാനുള്ള മരുന്ന നല്‍കിയിരുന്നു. സുചന രണ്ടു രാത്രികള്‍ ചിലവഴിച്ച നോര്‍ത്ത ഗോവയിലെ അപ്പാര്‍ട്ടമെന്റില്‍ നിന്നും കഫ്‌സിറപ്പിന്റെ
ഒഴിഞ്ഞ രണ്ട് മരുന്നു ബോട്ടിലുകള്‍ ലഭിച്ചിട്ടുണ്ട്. ഹോട്ടല്‍ സ്റ്റാഫുകളോടാണ് സുചന മരുന്നുവാങ്ങാന്‍ ആവശ്യപ്പെട്ടത്. ഹോട്ടലില്‍ എത്തിയശേഷം അവര്‍ റൂമിന് പുറത്ത് ഇറങ്ങിയിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഗോവയിലെത്തിയ സുചന വാട്ട്‌സ്ആപ്പിലൂടെ മുന്‍ ഭര്‍ത്താവിന് കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അമ്മയെയും മകനെയും കാണാത്തതിനാല്‍ അദ്ദേഹം ജക്കാര്‍ത്തയിലേക്ക് മടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ കുട്ടി കൊല്ലപ്പെട്ടിട്ട് 36 മണിക്കൂര്‍ കഴിഞ്ഞിരുന്നു.
രാത്രി ഒരു മണിയോടെ ഹോട്ടലിനു പുറത്തിറങ്ങിയ പ്രതി രാത്രി 2മണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഗതാഗത കുരുക്കില്‍പ്പെട്ടു. അല്ലെങ്കില്‍ പത്തു മണിക്കൂറിനുള്ളില്‍ ബംഗളുരുവില്‍ എത്തിച്ചേരുമായിരുന്നു. അതേസമയം താന്‍ ഒരിക്കലും കൊലപാതകത്തെ കുറിച്ച് മുന്‍കൂട്ടി ചിന്തിച്ചിട്ടില്ലെന്നും മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നുമാണ് സുചന പറയുന്നത്. മൃതദേഹം ഉപേക്ഷിക്കാനും പദ്ധതിയില്ലായിരുന്നു എന്നാണ് ചോദ്യം ചെയ്യലില്‍ ഇവരുടെ മൊഴി.
ALSO READ: എമിറേറ്റൈസേഷൻ ചട്ടങ്ങൾ ലംഘിച്ച് യുഎഇയിൽ 1,000 കമ്പനികൾ
സുചനയുടെ മുന്‍ ഭര്‍ത്താവ് വെങ്കട് രാമനോട് പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളുരുവില്‍ വച്ച് പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇരുവരും സാമ്പത്തികമായി നല്ലനിലയിലുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here