ബഹുഭാഷാ ഗായിക സുചേത സതീഷിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ്

ലോക റെക്കോർഡിലേക്ക് സുചേത പാട്ടുംപാടി കയറിയത് യുഎൻ കാലാവസ്ഥ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ കോൺസർട്ട് ഫോർ ക്ലൈമറ്റ് എന്ന പേരിൽ 140 ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചാണ്. വേൾഡ് റെക്കോർഡിന് അർഹമായ പരിപാടി 2023 നവംബർ 24ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിലായിരുന്നു നടന്നത്.

Also read:അടുത്ത വർഷം മുതൽ കലോത്സവ മാന്വലും കേരളത്തിന്റെ കൂടുതൽ കലാരൂപങ്ങളും; തിരി തെളിച്ച് മന്ത്രി വി ശിവൻകുട്ടി

സുചേത കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്. ദുബായ് നോളജ് പാർക്കിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഡിജിറ്റൽ മീഡിയ വിദ്യാർഥിനിയാണ്. ഒരു സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ (140) ഭാഷകളിൽ പാട്ടുപാടിയതിനുള്ള റെക്കോർഡാണ് സുചേത സ്വന്തമാക്കിയത്.

Also read:മദ്യത്തിലും മയക്കുമരുന്നിലും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം, അതിനെതിരായ പ്രചാരണം കൂടിയാക്കണം കല; കലോത്സവ വേദിയിൽ മുഖ്യമന്ത്രി

മലയാളമടക്കം 39 ഇന്ത്യൻ ഭാഷകൾക്കു പുറമെ 101 ലോക ഭാഷകളിലായിരുന്നു പാട്ട് പാടിയത്. ബുധനാഴ്ച ഗിന്നസ് അധികൃതർ വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ 2021 ഓഗസ്റ്റ് 19ന് 120 ഭാഷകളിൽ പാടി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യുഎഇയുടെ 50ാം ദേശീയദിനവും ആഘോഷിക്കുന്ന വേളയിൽ ഇരുരാജ്യങ്ങൾക്കും ആദരമർപ്പിച്ചായിരുന്നു മ്യൂസിക് ബിയോണ്ട് ദ് ബോർഡേഴ്സ് എന്ന പ്രമേത്തിലാണ് സുചേത അന്ന് സംഗീത പരിപാടി അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News