ഓപ്പൺ എഐയെ വിമർശിച്ചും നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ജീവനക്കാരനായ സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ അപ്പാർട്ട്മെന്റിലാണ് ഇരുപത്തിയാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും സുചിറിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് അപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് സുചിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.സുചിറിന്റേത് ആത്മഹത്യ ആണെന്നും അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ALSO READ; ആഹാ ഇത് കലക്കും! ഹിന്ദി അടക്കം ആറ് ഭാഷകളിൽ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്
2020 മുതൽ 2024 ഓഗസ്റ്റ് വരെ ഓപ്പൺ എഐയിൽ ജീവനക്കാരനായിരുന്നു സുചിർ. ഒഓപ്പൺഎഐയുടെ ജനറേറ്റീവ് എഐ സെര്‍ച്ച് ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിന്, പകർപ്പവകാശമുള്ള വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണം വാർത്തകളിൽ വലിയ ഇടം പിടിച്ചിരുന്നു.
ചാറ്റ് ജിപിടി അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും ഓപ്പൺ എഐയുടെ രീതികൾ ഇൻ്റർനെറ്റ് ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികൾക്ക് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here