അവർ ഒന്നിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ അതിന് അനുവദിക്കില്ല: സുചിത്ര

മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുചിത്ര മോഹൻലാൽ. രണ്ട് പേരും ഒന്നിച്ച സിനിമകള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നുമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്. ശ്രീനിവാസന്റെ നിലവിലെ ആരോഗ്യം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവന്നിട്ട് ഒന്നിച്ചൊരു സിനിമ ആഗ്രഹമുണ്ടെന്നും സുചിത്ര പറഞ്ഞു.

സുചിത്ര പറയുന്നു

ALSO READ: ‘നെസ്‌ലൻ മമിത ഫാൻസ്‌ ഇവിടെ കമോൺ’, പ്രേമലു വീണ്ടാമതും വരുന്നുലൂ, രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് ഗിരീഷും ടീമും

ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകള്‍ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണല്ലോ. എല്ലാ മലയാളികള്‍ക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകള്‍ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല.

ALSO READ: ‘ഫഫ അയ്യാ നിങ്ങൾ വന്നത് വേറെ ഗ്രഹത്തിൽ നിന്നാണെന്ന് തോന്നി’, ആവേശം പൂണ്ട് വിക്കി, പങ്കുവെച്ച പോസ്റ്റ് വൈറൽ

ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാന്‍ പറ്റുകയെന്ന് പറഞ്ഞാല്‍ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News