ഷോട്ട് ടൈം ആകുമ്പോൾ ആളങ്ങ് മാറും, ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പോകും; സുചിത്ര

ടെലിവിഷൻ സീരിയൽ ആരാധകർക്കും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് സുചിത്രയെ. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനിൽ സുചിത്ര എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുചിത്ര.

മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഷൂ്ട്ടിംഗ് വേളയിൽ മോഹൻലാലിന് സുഖമില്ലാതെ വന്നിരുന്നുവെന്ന് സുചിത്ര ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അസുഖത്തെ തുടർന്ന് മൂന്ന് ദിവസത്തോളം ഷൂട്ടിംഗ് നിർത്തി വെയ്‌ക്കേണ്ടി വന്നുവെന്നും അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോൾ പുതച്ചൊക്കെയാണ് ലാലേട്ടൻ വന്നിരുന്നതെന്നും സുചിത്ര പറഞ്ഞു.

‘ഷൂട്ടിംഗ് സ്ഥലത്തെ കാലവസ്ഥയും ഗുസ്തിയും ഭയങ്കര പൊടിക്കാറ്റും ഒക്കെ കാരണം ഒരു തവണ ലാലേട്ടന് ചെസ്റ്റ് ഇൻഫെക്ഷനൊക്കെയായി. ലാലേട്ടന് വയ്യാതായതോടെ മൂന്ന് ദിവസം ബ്രേക്കായിരുന്നു. അത് കഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോൾ പുതച്ചൊക്കെയാണ് ലാലേട്ടൻ വന്നിരിക്കുന്നത്. പക്ഷെ ഷോട്ട് ടൈം ആകുമ്പോൾ ആളങ്ങ് മാറും. ഈ വയ്യാതിരുന്ന ആള് തന്നെയാണോ ഇതെന്ന് തോന്നിപ്പോകും.

എന്റെ എല്ലാ സീനും ലാലേട്ടനുമായിട്ടാണ്. പത്ത് പതിനഞ്ച് ദിവസം ഷൂട്ടുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനുറ്റേ ഉണ്ടാകൂ. പക്ഷെ അത് അത്രയും പ്രധാനപ്പെട്ടതാണ്. അതിഗംഭീരമായ സിനിമയാണ്. വെറുതെ വന്ന് പോകുന്ന ഒരാൾക്ക് പോലും പ്രാധാന്യമുണ്ട്. എല്ലാവരും കാത്തിരിക്കുന്ന സിനിമയാണിത്” സുചിത്ര കൂട്ടിച്ചേർത്തു. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന സുചിത്ര തനിക്ക് ചിത്രത്തിൽ അവസരം ലഭിച്ചതിന് കാരണം ബിഗ് ബോസ് ആണെന്നാണ് പറയുന്നത്.

വാലിബന്റെ സെറ്റിൽ വച്ച് കണ്ടപ്പോൾ ലാലേട്ടൻ ബിഗ് ബോസ് എന്താണെന്ന് മനസിലായോ? എന്നാണ് ചോദിച്ചത്. ഞാൻ പറഞ്ഞു. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന്. അത് കേട്ട് ലാലേട്ടൻ ചിരിച്ചു. എങ്ങനെയാണ് ചിത്രത്തിലേക്ക് വിളി വന്നത് എന്ന് അറിയില്ല. പക്ഷെ ലിജോ സാർ ബിഗ്ബോസ് കാണാറുണ്ടെന്ന് അദ്ദേഹത്തിന് അടുത്തവർ പറയുമായിരുന്നു. അങ്ങനെയായിക്കാം ഈ ചിത്രത്തിലേക്ക് എത്തിയത്’ സുചിത്ര പറഞ്ഞു.

Also Read: സിസിടിവിയില്‍ നോക്കി ഫ്‌ളൈയിംഗ് കിസും അശ്ലീല ആംഗ്യവും; പണവുമായി മുങ്ങിയ മോഷ്ടാക്കള്‍ രണ്ടാം ദിനം പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News