കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തമി‍ഴ്നാട്ടിൽ തള്ളിയതിൽ നടപടിയെടുത്ത് ശുചിത്വ മിഷൻ

കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തമി‍ഴ്നാട്ടിൽ തള്ളിയതിൽ നടപടിയെടുത്ത് ശുചിത്വ മിഷൻ. സൺഏജ് എക്കോസിസ്റ്റം എന്ന സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി. കാരണം കാണിക്കൽ നോട്ടീസിന് സൺ ഏജന്‍റ് വിശദീകരണം നൽകാത്ത പശ്ചാത്തലത്തിൽ കൂടിയാണ് ശുചിത്വ മിഷന്‍റെ തുടർ നടപടി.

കേരളത്തിൽ നിന്നുള്ള ആശുപത്രികളിലെ ബയോ മെഡിക്കൽ മാലിന്യം തമി‍ഴ്നാട്ടിലെ തിരുനെൽവെലിയിൽ തള്ളിയത് വലിയ വിവാദമായിരുന്നു. വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സുവോമോട്ടോ കേസെടുക്കുകയും ചെയ്തു. ഇതിൽ തമി‍ഴ്നാട് സർക്കാർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ അന‍്വേഷണത്തിൽ തിരുനെൽവെലിയിൽ മാലിന്യം തള്ളിയത് കണ്ടെത്തിയിരുന്നു. സൺഏജ് എക്കോസിസ്റ്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസിക്കായിരുന്നു ഈ മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല.

also read: പുതുവൽസരപ്പിറവിയ്ക്ക് ഫോർട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം, ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാനത്ത് അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യാനായി ശുചിത്വ മിഷനാണ് ഈ ഏജൻസിക്ക് അംഗീകാരം നൽകിയത്. അനധികൃതമായി മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിൽ 3 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് ഏജൻസി മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് തുടർ നടപടി എന്ന നിലയിൽ സൺഏജ് എക്കോസിസ്റ്റസ് എന്ന സ്ഥാപനത്തെ 3 വർഷത്തെയ്ക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷൻ ഉത്തരവിറക്കിയത്. ഒപ്പം സ്ഥാപനത്തിന് അജൈവ മാലിന്യം കൈകാര്യം ചെയ്യാൻ ശുചിത്വ മിഷൻ നൽകിയ എംപാനൽമെന്‍റും റദ്ദു ചെയ്തു. കൂടാതെ ഏജൻസിയുടെ നിയമവിരുദ്ധ പ്രവർത്തനം കാരണം സർക്കാരിനുണ്ടായ മു‍ഴുവൻ ചെലവും ഏജൻസിയിൽ നിന്നും ഈടാക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here