വെടിനിർത്തൽ തുടരുന്നു, ഒഴിപ്പിക്കലിന് സഹായിക്കാമെന്നേറ്റ് സുഡാൻ സൈന്യം

യുദ്ധഭൂമിയിൽ കുടുങ്ങിയ വിദേശീയരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്നേറ്റ് സുഡാൻ സൈന്യം. മൂന്ന് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദേശീയർ ഒഴിപ്പിക്കാമെന്നേറ്റ് സൈന്യം രംഗത്തുവന്നത്.

ആർമി തലവനായ അബ്ദെൽ ഫത്തേഹ് അൽ-ബുഹ്‌റാനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിനായി ആർമി ബേസുകളും വിമാനത്താവളങ്ങളും തുറക്കാനും ധാരണയായി. അതേസമയം, റമദാൻ പ്രമാണിച്ച് 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് സംഘർഷങ്ങൾക്ക് കാര്യമായ അയവ് വന്നിട്ടുണ്ട്. എന്നാലും പലയിടങ്ങളിലായി വെടിയൊച്ചകളും അക്രമണങ്ങളുമുണ്ടെന്നും സുഡാനിലുള്ള പാശ്ചാത്യ മാധ്യമപ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ തന്നെ വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമായ അര്‍ധസൈനിക വിഭാഗം രാജ്യത്തെ ജനങ്ങള്‍ കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിക്കട്ടെയെന്ന് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍, മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് വൈകീട്ടോടെയാണ് സൈന്യത്തിന്റെ മറുപടി പുറത്തുവന്നത്. കരാറുകള്‍ ലംഘിച്ച് വെടിവെച്ച് കൊണ്ടിരിക്കുകയാണ് സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും. 413 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഘര്‍ഷത്തില്‍ ഇരുപതിനായിരം സുഡാന്‍ പൗരന്മാരാണ് അയല്‍ രാജ്യമായ ചാഡിലേക്ക് മാത്രം പലായനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News