സുഡാനിലെ ഖാര്‍ത്തൂമില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ വിജയം. സുഡാനീസ്‌സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വെടിയൊച്ച കേള്‍ക്കാത്ത മണിക്കൂറുകളിലൂടെ കടന്ന് പോകുന്നതെന്ന് ഖാര്‍ത്തൂം സ്വദേശികള്‍ അല്‍ ജസീറയോട് പറഞ്ഞു. ‘ ഇത് ആദ്യമായാണ് യുദ്ധം ആരംഭിച്ചതിന് ശേഷം (ഏപ്രില്‍ 15) വെടിയൊച്ച കേള്‍ക്കാത്ത മണിക്കൂറുകളിലൂടെ ഞങ്ങള്‍ കടന്നുപോകുന്നത്. ഇന്നത്തെ ദിവസം മൊത്തത്തില്‍ വ്യത്യസ്തതയുള്ളതാണ്,’
യുണൈറ്റഡ് സ്റ്റേറ്റ്‌സും സൗദി അറേബ്യയും ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ശനിയാഴ്ച രാവിലെ ആറ് മുതലാണ് നിലവില്‍ വന്നത്. ഈ വെടിനിര്‍ത്തലിലൂടെ മാസങ്ങളായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
നേരത്തെ വെടിനിര്‍ത്തല്‍ ഉടമ്പടികള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവിഭാഗവും അത് ലംഘിക്കുകയായിരുന്നു. ഈ പുതിയ ഉടമ്പടിയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും.
Also Read: ഇതെന്റെ അമ്മയുടെ ഓർമ്മയ്ക്ക്; താജ്മഹൽ മാതൃകയിൽ അമ്മയ്ക്ക് ഓർമ്മകുടീരം പണിത് മകൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here