സുഡാന്‍ ആഭ്യന്തര കലാപം, ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

സുഡാന്‍ ആഭ്യന്തര കലാപത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. സുഡാന്‍ ആഭ്യന്തര കലാപത്തില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറു മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ (C17) ഡല്‍ഹി പാലം എയര്‍ഫോഴ്‌സ് വിമാനത്താവളത്തിലെത്തി. ഇന്ന് (19/05/23) രാവിലെ ആറു മണിയോടെയാണ് പ്രത്യേക വിമാനം എത്തിയത്.

നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആരംഭിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കും.

213 യാത്രക്കാരെയാണ് ഇന്ന് എത്തിച്ചേര്‍ന്നത്. സംഘത്തിലുണ്ടായിരുന്ന ഏക മലയാളിയാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത് അഞ്ച് വര്‍ഷമായി സുഡാനില്‍ അഗ്രികള്‍ച്ചറല്‍ ഫാമില്‍ സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തു വരുകയയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News