സുഡാന്‍ രക്ഷാദൗത്യം: ജിദ്ദയില്‍ തയ്യാറായി രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന സുഡാനില്‍നിന്ന് പൗരന്‍മാരെ സുരക്ഷിതരായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര ഇന്ത്യ സര്‍ക്കാര്‍. ഇന്ത്യക്കാരെ സുരക്ഷിതരാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി 130 ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തയ്യാറായി നില്‍ക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ നാവിക സേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാന്‍ അധികൃതരെ കൂടാതെ ഐക്യരാഷ്ട്രസഭ, സൗദി അറേബ്യ, അമേരിക്ക, ഈജിപ്ത്, യുഎഇ എന്നിവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിവരികയാണ്. വിമാനങ്ങള്‍ സജ്ജമാണെങ്കിലും സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ നിലത്തിറക്കാന്‍ സാധിക്കുകയുള്ളൂ.

സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ ശ്രമങ്ങളും നടത്തി വരുന്നതായും സുഡാനിലെ നിലവിലെ സുരക്ഷാസാഹചര്യങ്ങളെ കുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News