ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. സുദർശൻ ന്യൂസ് റിപ്പോർട്ടറായ അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ജാൻപുരി ജില്ലയിലെ കോട്വാലി മേഖലയിൽ ​വെച്ച് ബൈക്കിലെത്തിയ അജ്ഞാതസംഘം ബിജെപി നേതാവ് കൂടിയായ അശുതോഷിനെ ആക്രമിക്കുകയായിരുന്നു.

Also Read: മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവം: മന്ത്രി വി ശിവൻകുട്ടി

പൊലീസിന്റെ വീഴ്ച ആരോപിച്ച് മാധ്യമപ്രവര്‍ത്തക സംഘടന രംഗത്തെത്തിയിട്ടുണ്ട്. പ്രചാരണത്തിൽ പങ്കെടുക്കാനായി ബൈക്കിൽ പോകുകയായിരുന്ന അശുതോഷിനെ തടഞ്ഞുനിർത്തി വെടിവച്ചുകൊല്ലുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Also Read: ഉമർഫൈസിയുടെ നിസ്കാരത്തെ യുഡിഎഫ് അധിക്ഷേപിച്ച സംഭവം; വി ഡി സതീശനോട് വിശദീകരണം ആവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News